
ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുമായി ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് (കൊച്ചുസുരേഷ് -59) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സേഫ് ആലുവയുടെ ഭാഗമായി പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഉളിയന്നൂർ പാലത്തിനടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന് പിന്നിലെ കെ.എസ്.ഇ.ബി കെട്ടിടത്തിലെ ഇലക്ട്രിക് കേബിളുകളാണ് ഇവർ മോഷ്ടിച്ചത്.
Read Also : പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി കസ്റ്റഡിയിലുള്ളവർ
സുരേഷ് അഞ്ച് മോഷണക്കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, എസ്. സുബൈർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments