KeralaLatest NewsNews

സംഘപരിവാറിനെതിരാകുമ്പോള്‍ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെ’:നിങ്ങള്‍ ‘സിമി’യല്ലേ എന്ന കമന്റിന് ജലീലിന്റെ മറുപടി

സംഘപരിവാര്‍ വാദത്തോട് മൗനമവലംബിക്കാത്തവരെ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെയെന്ന് ജലീല്‍ കമന്റിന് മറുപടി നല്‍കി.

കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുര്‍ന്നുള്ള ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റിന് മറുപടി നല്‍കി മുൻ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. ‘താങ്കള്‍ ആ പഴയ സിമി ലൈന്‍ ഇതുവരെ വിട്ടില്ലേ ജലീല്‍. ഇങ്ങനെ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന താങ്കള്‍ മിനിമം ഒരു ജനപ്രതിനിധിയാണെന്നെങ്കിലും ഓര്‍ക്കണം’- എന്ന കമന്റിനാണ് ജലീല്‍ മറുപടി നല്‍കിയത്. സംഘപരിവാര്‍ വാദത്തോട് മൗനമവലംബിക്കാത്തവരെ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെയെന്ന് ജലീല്‍ കമന്റിന് മറുപടി നല്‍കി.

Read Also: കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളറിയാം

‘മടിയില്‍ കനമില്ലാത്തത് കൊണ്ട് ബി.ജെ.പിക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ല. തല ഉയര്‍ത്തിപ്പിടിച്ച് നെഞ്ചുവിരിച്ച് കാര്യങ്ങള്‍ പറയും. സംഘികളുടെ ഉമ്മാക്കി കണ്ടാല്‍ പേടിക്കുന്നവരുണ്ടാകും. മോനേ ദിനേശാ, ആ കളി ഇങ്ങോട്ടു വേണ്ട’-കെ.ടി. ജലീല്‍ മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button