
ന്യൂഡല്‍ഹി: ലിച്ചി പഴത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എസ്.പി നേതാവ് അറസ്റ്റിൽ. എസ്.പി നേതാവ് മൊഹ്‌സിന്‍ അന്‍സാരിയെ ആണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘ലിച്ചിയുടെ ഉള്ളിൽ എന്താണെന്ന് അന്വേഷിക്കണം’ എന്ന തലക്കെട്ടോട് കൂടി അൻസാരി ലിച്ചിയുടെ ഫോട്ടോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ട്വീറ്റ് വൈറലായതോടെ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അൻസാരിക്കെതിരെ ചിലർ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Also Read:കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു: എട്ടുമാസം പ്രായമായ കുട്ടിയുൾപ്പടെ 2 പേർ മരിച്ചു
ലിച്ചി പകുതിയായി മുറിച്ച ചിത്രമാണ് മൊഹ്‌സിന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെതായിരുന്നു മൊഹ്‌സിന്റെ പോസ്റ്റ്. ‘ലിച്ചിക്കുള്ളില്‍ എന്താണ് ഉള്ളതെന്ന് അന്വേഷിക്കണമെന്ന്’ പറഞ്ഞ് വിവാദ വിഷയത്തെ യുവാവ് പരിഹസിക്കുകയായിരുന്നു. വാട്ട്‌സ്ആപ്പില്‍ ശിവലിംഗത്തിനെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണവും ഇയാൾക്കെതിരെ ഉയരുന്നുണ്ട്.
ചിത്രത്തിന് ശിവലിംഗവുമായി സാമ്യമുണ്ടെന്നും, ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മൊഹ്‌സിന്‍ അന്‍സാരിയെ ഏക്താ വിഹാര്‍ മേഖലയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിന്റെ പരാതിയില്‍ സിറ്റി പൊലീസ് സ്‌റ്റേഷനില്‍ ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments