Latest NewsInternational

സാമ്പത്തിക പ്രതിസന്ധി : ആഡംബര കാറുകൾ , കോസ്മെറ്റിക്സ് മുതലായവയുടെ ഇറക്കുമതി നിരോധിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് മൂലം നിരവധി ആഡംബര വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ച് പാകിസ്ഥാൻ. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വസ്തുക്കളിൽ ചുമത്തുന്ന തീരുവയിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

ആഡംബര കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അവശ്യസാധനങ്ങൾ ഒഴിച്ചുള്ള മറ്റ് ചരക്കുകൾ എന്നിവയുടെ ഇറക്കുമതി പരിപൂർണ്ണമായാണ് പാകിസ്ഥാൻ നിരോധിച്ചത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഫീസിൽ നിന്നുമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ഫെഡറൽ ബോർഡ് ഓഫ് റവന്യൂ നൽകുന്ന റിപ്പോർട്ട് പ്രകാരം, നിരവധി വസ്തുക്കളിൽ ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനമായിട്ടുണ്ട്. യന്ത്രോപകരണങ്ങളിൽ 10 ശതമാനവും, ഗൃഹോപകരണങ്ങളിൽ 50 ശതമാനവും, ആയിരം സിസിക്ക് മുകളിലുള്ള കാറുകളിൽ നൂറു ശതമാനവുമാണ് തീരുവ ചുമത്തുക. മൊബൈൽ ഫോണുകളിൽ 6,000 മുതൽ 44,000 രൂപ വരെ അധികം ചുമത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button