Latest NewsIndiaNews

മലകയറാന്‍ പോയി കാണാതായ രണ്ടു യുവാക്കളെ ഐടിബിപി സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

ഡെറാഡൂണ്‍: മലകയറാന്‍ പോയി കാണാതായ രണ്ടു യുവാക്കളെ രക്ഷപ്പെടുത്തി ഐടിബിപി സേനാംഗങ്ങള്‍. ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ മലകയറാന്‍ പോയ രണ്ട് പേരെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഐടിബിപിയുടെ 14- ാം ബറ്റാലിയനാണ് ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. 48 മണിക്കൂറായി ഭക്ഷണവും വെളളവും ഇല്ലാതെ ഇരുവരും മലമുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

നിര്‍ജ്ജലീകരണം മൂലം അവശ നിലയിലായിരുന്നു ഇരുവരുമെന്ന് ഐടിബിപി സേനാംഗങ്ങള്‍ പറഞ്ഞു. ഇരുവരെയും കണ്ടെത്തിയ ഉടന്‍ തന്നെ വെളളവും ഭക്ഷണവും നല്‍കിയതായി ഐടിബിപി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ബറൈലിയില്‍ നിന്നുളള 28 കാരനായ വിശാല്‍ ഗാങ് വാര്‍, 30 വയസുളള സന്തോഷ് കുമാര്‍ എന്നിവരെയാണ് മലകയറാനെത്തി കാണാതായത്. ഞായറാഴ്ചയാണ് ഇരുവരെയും കാണാതായത്.

14,500 അടി ഉയരമുളള ട്രക്കിംഗ് മേഖലയായ ഖാലിയ ടോപ്പില്‍ വെച്ചാണ് ഇരുവരെയും കാണാതായത്. പതിവ് ട്രക്കിംഗ് പാതയില്‍ നിന്ന് വഴിതെറ്റി പോയ ഇരുവരെയും ബിര്‍ത്തി വെളളച്ചാട്ട മേഖലയില്‍ വെച്ചാണ് കണ്ടെത്തിയതെന്ന് ഐടിബിപി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button