ബംഗളൂരു: കര്‍ണാടകയില്‍, കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. 25,000 രൂപയാണ് ധനസഹായമായി സര്‍ക്കാര്‍ നല്‍കുക. ബംഗളൂരുവിലാണ് ശക്തമായ മഴയില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
ദുരന്തബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ്, സഹായം അനുവദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബംഗളൂരുവില്‍ പൈപ്പ്ലൈന്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് വിവിധ ഭാഷാ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാവേരി വാട്ടര്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നിലവില്‍ നഗരത്തില്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ വലിയ മഴയാണ് ലഭിക്കുന്നത്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Post Your Comments