Latest NewsNewsIndia

ഡൽഹിയിൽ വീണ്ടും തീപിടുത്തം : ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ്

ഫാക്ടറിക്ക് ഫയർ സർവീസസിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടായിരുന്നില്ല

ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും തീപിടുത്തം. ബവാന ഇൻഡസ്ട്രിയൽ ഏരിയയിലെ സെല്ലോ ടേപ്പ് നിർമ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസസ് അറിയിച്ചു.

ഫാക്ടറിക്ക് ഡൽഹി ഫയർ സർവീസസിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

read also: പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിർമ്മിക്കുന്നതായി റിപ്പോർട്ട്: സൂക്ഷ്മ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ

ഫാക്ടറിയുടെ മൂന്നാം നിലയിൽ, ഇന്ന് രാവിലെ 11. 45 -നാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിതാംപുരയിലെ മഹാറാണ പ്രതാപ് എൻക്ലേവിൽ താമസിക്കുന്ന സന്തോഷ് എന്നയാളുടെയാണ് ഫാക്ടറി. ഇയാൾക്കെതിരെ സെക്ഷൻ 285 (തീയോ കത്തുന്ന വസ്തുക്കളോ സംബന്ധിച്ച് അശ്രദ്ധമായ പെരുമാറ്റം), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button