KeralaNattuvarthaLatest NewsNews

പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണ്: ഇ പി ജയരാജന്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറിയെന്നും, നിയമത്തെ വെല്ലുവിളിക്കാന്‍ കെ സുധാകരനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:മതവികാരം വ്രണപ്പെടുത്തി: ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എസ്.പി നേതാവ് അറസ്റ്റില്‍

‘നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. എന്തും പറയാനുള്ള ലൈസന്‍സാണോ പഠനശിബിരം നല്‍കിയതെന്ന് സുധാകരൻ വ്യക്തമാക്കണം. തൃക്കാക്കരയില്‍ കോണ്‍ഗ്രസ്സ് പരാജയ ഭീതിയിലാണ്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസ് ബി ജെ പിയ്ക്ക് വോട്ട് മറിച്ചു’, ഇ പി വ്യക്തമാക്കി.

‘എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് വിറച്ചു പോയി. വോട്ട് ആരുടെയും പോക്കറ്റിലല്ല. കോണ്‍ഗ്രസ്സിനെ നിലം പരിശാക്കിയ ആം ആദ്മിക്ക് മുന്നില്‍ കോണ്‍ഗ്രസ് വോട്ട് യാചിച്ച്‌ നില്‍ക്കുകയാണ് ഇപ്പോൾ’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button