കൊല്ലം: മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ്, സിപിഎം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:‘കാണുന്നപോലെ ഞാനത്ര നിഷ്കളങ്കയല്ല, എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും’ -നിഖില വിമൽ
അതേസമയം, തനിക്ക് മന്ത്രിയാകാന്‍ ഒരു താത്പര്യവും ഇല്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും കൊടുത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയിലെ ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും പൂട്ടണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, കെഎസ്ആര്‍ടിസിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും. മാനേജ്‌മെന്റിന് മാത്രമായി ആവശ്യമുള്ള തുക സമാഹരിക്കാന്‍ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
Post Your Comments