KeralaMollywoodLatest News

‘കാണുന്നപോലെ ഞാനത്ര നിഷ്കളങ്കയല്ല, എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും’ -നിഖില വിമൽ

കൊച്ചി: കാണുന്നത് പോലെ താനത്ര നിഷ്കളങ്കയല്ലെന്ന് നടി നിഖില വിമൽ. മുമ്പ് പ്രതികരിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ പോകെപ്പോകെ, നമുക്ക് വേണ്ടി പറയാൻ ആരുമില്ല എന്ന് മനസിലാക്കിയ സാഹചര്യത്തിൽ നമ്മൾ പ്രതികരിച്ചുപോകുമെന്നും അവർ പറഞ്ഞു.

‘ഒരാളെ പ്രേക്ഷകർ മുൻവിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവർ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്നാണ് ഞാൻ പറയുന്നത്. എന്നെപ്പോലെയല്ല ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. നിഷ്കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യനങ്കിൾ ഞാൻ പ്രകാശനിൽ അവസരം തന്നത്’ നിഖില പറയുന്നു.

കാണാൻ ഭം​ഗിയുള്ളതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാൻ പറ്റില്ലെന്ന് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും നിഖില പറയുന്നു. ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങൾ കിട്ടുന്നതിന് ​ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നിഖില ഇക്കാര്യം പറഞ്ഞത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button