Latest NewsKerala

നടിയെ ആക്രമിച്ച കേസുമായി ചാറ്റ് നശിപ്പിച്ചതിന് എന്ത് ബന്ധം? പ്രോസിക്യൂഷനെ കുടഞ്ഞ് കോടതി

ബന്ധമുണ്ടെന്ന് ആദ്യം തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചൂവെന്ന കുറ്റം നിലനില്‍ക്കൂ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് ഫോണിലെ ചാറ്റുകളടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ചാറ്റുകള്‍ നശിപ്പിച്ചതിന് തെളിവുകളുണ്ടെന്നും ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, ഇന്ന് നടന്ന വാദത്തില്‍ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് ആദ്യം തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചൂവെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി വീണ്ടും സമയം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button