ThiruvananthapuramLatest NewsKeralaNattuvarthaNews

വീട് കയറി ആക്രമണം : രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട് വിതുര സ്വദേശികളായ ശെല്‍വന്‍, രഞ്ജിത്ത് എന്നിവരാണ് പൊലീസ് പിടിയിലായത്

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് വിതുര സ്വദേശികളായ ശെല്‍വന്‍, രഞ്ജിത്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. വിതുര പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വിതുര ആനപ്പാറ സ്വദേശിയായ രാജീവ് പ്രതിയായ സെല്‍വനില്‍ നിന്നും 5000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചു തരാന്‍ ശെല്‍വന്‍ പല തവണ ആവശ്യപ്പെട്ടിട്ടും രാജീവ് തുക മടക്കി നല്‍കിയില്ല.

Read Also : തടവുകാരെ ആശ്വസിപ്പിക്കുക, ധൈര്യം കൊടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളുമായി ഫാദര്‍ തോമസ് കോട്ടൂര്‍

തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തില്‍, കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെല്‍വനെതിരെ കൊലപാതകം, മോഷണം അടക്കം പത്തോളം കേസുകള്‍ നിലവിലുണ്ട്. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ശെല്‍വനെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button