ബെയ്ജിംഗ്: 132 പേരുടെ മരണത്തിന് ഇടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തലുകളാണ് ഏറെ നിര്‍ണായകമായിരിക്കുന്നത്. വിമാനാപകടം ബോധപൂര്‍വ്വമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട എം.യു 5735 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Read Also: ‘പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല’: പ്രതികരണവുമായി മേജർ രവി
പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ, വിമാനത്തിനുള്ളിലെ ക്രൂവിന്റെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിമാനത്തിലെ കോക്ക്പിറ്റിലുള്ള നിയന്ത്രണങ്ങള്‍ ആഴത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിലേയ്‌ക്കോ അല്ലെങ്കില്‍, പെട്ടെന്നുള്ള പതനത്തിലേയ്‌ക്കോ നയിച്ചേക്കാം എന്നാണ് ബ്ലാക്ക് ബോക്സില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറി മനഃപൂര്‍വം തകരാര്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. 28 വര്‍ഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു മാര്‍ച്ചില്‍ നടന്നത്.
ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നു വീണത്. 3.5ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടമുണ്ടായത്. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ഒന്‍പത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments