Latest NewsNewsInternationalGulfQatar

തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ഖത്തർ

അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തൊഴിൽ മേഖലയിലെ സുരക്ഷാ നടപടികൾ ശക്തമാക്കാൻ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടത്

ദോഹ: രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി ഖത്തർ. അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തൊഴിൽ മേഖലയിലെ സുരക്ഷാ നടപടികൾ ശക്തമാക്കാൻ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടത്.

Read Also: ആ ചോദ്യം സ്വയം മറച്ചുവച്ചതാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവ്, പാദസേവാപ്പണി നിർത്തുകയല്ലേ?: അഭിലാഷ് മോഹനനോട് ശ്രീജിത്ത്

കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരാനും, തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ക്രെയിൻ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മുൻകരുതൽ നടപടികൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.

Read Also: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button