കൊച്ചി: മാധ്യമ പ്രവര്‍ത്തകയായ വന്ദന മോഹനന്‍ ദാസിനെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിൽ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ രംഗത്ത് എത്തിയിരുന്നു. നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായ അഭിലാഷ് മോഹനൻ സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ, അഭിലാഷ് മോഹനന് നേരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ആളിനെ മൂന്നു വർഷത്തേക്ക് വർഷാവർഷം കരാർ പുതുക്കാമെന്ന വ്യവസ്ഥയിൽ നിയമിക്കുകയും, ഒന്നാം വർഷം കഴിഞ്ഞ് കാരണം ബോധിപ്പിക്കാതെ കരാർ അവസാനിപ്പിക്കുകയും, കരാർ അവസാനിപ്പിക്കാൻ കാരണമാകേണ്ടുന്ന സ്ഥിരനിയമനം നടക്കാതിരിക്കുകയും, റാങ്ക് ലിസ്റ്റിൽ രണ്ടാമതു വന്നയാളെ നിയമിക്കുകയും ചെയ്തത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന ചോദ്യമാണ് ശ്രീജിത്ത് ഉയർത്തുന്നത്.
read also: മാതാപിതാക്കൾ ഒരുമിക്കണമെന്ന് കത്തെഴുതി വച്ച് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
പോസ്റ്റ് പൂർണ്ണ രൂപം,
തന്റെ ജീവിതപങ്കാളി ആയതുകൊണ്ടു മാത്രം എല്ലാവിധ യോഗ്യതയുമുള്ള, റാങ്ക് ലിസ്റ്റിൽ രണ്ടാമതുള്ള ഒരാൾക്ക് സർക്കാർ സംവിധാനത്തിൽ ജോലി ലഭിച്ചാൽ അതിൽ മൂന്ന് ചോദ്യങ്ങൾ ഉണ്ടാകുമത്രേ. ആരാണ് പറയുന്നത്? ആരോപണവിധേയനായ വ്യക്തി തന്നെ.
മൂന്നു ചോദ്യങ്ങളേ ഉണ്ടാകാവൂ എന്നത് നിങ്ങളുടെ നിർബന്ധവും ആവശ്യവുമാണ്. കാണുന്നതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റല്ല എന്നു കരുതുന്ന ഏതൊരാൾക്കും നാലാമത് ഒരു ചോദ്യം കൂടിയുണ്ടാവും. ആ നാലാമത്തെ ചോദ്യം മാത്രമാണ് ഫലത്തിൽ പ്രസക്തമായതും ചോദിക്കേണ്ടതും.
റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ആളിനെ മൂന്നു വർഷത്തേക്ക് വർഷാവർഷം കരാർ പുതുക്കാമെന്ന വ്യവസ്ഥയിൽ നിയമിക്കുകയും, ഒന്നാം വർഷം കഴിഞ്ഞ് കാരണം ബോധിപ്പിക്കാതെ കരാർ അവസാനിപ്പിക്കുകയും, കരാർ അവസാനിപ്പിക്കാൻ കാരണമാകേണ്ടുന്ന സ്ഥിരനിയമനം നടക്കാതിരിക്കുകയും, റാങ്ക് ലിസ്റ്റിൽ രണ്ടാമതു വന്നയാളെ നിയമിക്കുകയും ചെയ്തത് എന്തിനെന്നതാണ് ആ ചോദ്യം.
നിങ്ങളുടെ ന്യായീകരണ പോസ്റ്റിലെ കമന്റ് ബോക്സ് ഓഫായതു കൊണ്ടാണ് ഇവിടെ ചോദിക്കുന്നത്. സ്ഥിരമായാലും കരാർ അടിസ്ഥാനത്തിൽ ആയാലും സർക്കാർ സംവിധാനത്തിലെ ജോലിയെന്ന അഭിലാഷം മോഹനമായിരിക്കാം. എന്നാലത് മറ്റൊരാളിന്റെ അവസരം ഇല്ലാതാക്കിക്കൊണ്ടു വേണോ എന്ന ചോദ്യമാണ് നിങ്ങളുടെ ധാർമ്മികതയുടെ അടിവേര് അറുക്കുന്നത്. ആ ചോദ്യം സ്വയം ചോദിക്കാത്തതും ഫേസ്ബുക്ക് പോസ്റ്റിൽ മറച്ചുവച്ചതുമാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവാകുന്നത്.
അപ്പോൾ എങ്ങനെ; ഈ പാദസേവാപ്പണി നിർത്തുകയല്ലേ? അതോ ആ പ്രസ്താവനയിലും സത്യസന്ധത ഇല്ലേ?
Post Your Comments