Latest NewsNewsInternational

പാലക്കാട് ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ട്: പി.എം.എ സലാം

അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് നടത്തിയിട്ടുണ്ട് അതൊന്നും മറച്ചു വെക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

ജിദ്ദ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച വിഷയത്തിൽ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.

‘ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘട്ടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും’- അദ്ദേഹം പറഞ്ഞു.

Read Also: ആരാടാ…സമസ്‌തയുടെ പെൺവിരുദ്ധത അംഗീകരിക്കുക? സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പു മാറില്ലെന്ന് കെ.എൻ.എം സെക്രട്ടറി

‘രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് നടത്തിയിട്ടുണ്ട് അതൊന്നും മറച്ചു വെക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ, ഇത് അവസാനത്തെ വിധിയല്ല. ഒരു ജില്ലാ കോടതി വിധി അവസാനത്തെ വിധി അല്ലല്ലോ, അതിന് മുകളിലൊക്കെ വിധികളുണ്ട്. അതുകൊണ്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. നേരത്തെ, ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം ഫോട്ടോ എടുത്തതില്‍ തെറ്റില്ല’- പി.എം.എ സലാം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button