
കോഴിക്കോട്: ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മിർ സിറാജുദീൻ(32) ആണ് പൊലീസ് പിടിയിലായത്.
ആവോലത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു ഇയാൾ. ഫോണിൽ ബന്ധപ്പെടുന്നവർക്ക് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ചത്.
Read Also : തിരുവല്ലയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
നാദാപുരം എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments