ErnakulamKeralaNattuvarthaLatest NewsNews

‘മലബാറിലെ ഒരു ഉപമയാണത് അതില്‍ എന്ത് തെറ്റാണ്?’: കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത്, മലബാറിലെ ഒരു ഉപമയാണെന്നും മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ താൻ അത് പിന്‍വലിക്കുന്നുവെന്നും എന്നാൽ, ക്ഷമ പറയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

‘ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല’: കെ സുധാകരനെതിരെ എഎ റഹീം
‘ഞാന്‍ എന്നെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ ഇപ്പോള്‍ ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന്. അതുകൊണ്ട് ഞാന്‍ പട്ടിയാണെന്നല്ല അര്‍ത്ഥം. അദ്ദേഹം പട്ടിയാണെന്ന് അല്ല അര്‍ത്ഥം. മലബാറിലെ ഒരു ഉപമയാണത്. അതില്‍ എന്ത് തെറ്റാണ്? പിണറായി വിജയന്‍ മലയാള നിഘണ്ടുവിലേക്ക് എന്തെല്ലാം പുതിയ പരാമര്‍ശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുലംകുത്തി, നികൃഷ്ടജീവി, പരനാറി ഇതെല്ലാം പിണറായി വിജയന്റെ സംഭാവനകളാണ്. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല. ക്ഷമപണമില്ല, പരാമര്‍ശം പിന്‍വലിക്കുന്നു,’ കെ സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇത് പ്രചാരണ വിഷയമാക്കിയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും, പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരൻ പറഞ്ഞു. പരാമര്‍ശത്തിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button