തൃശൂര്‍: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി പിടിയിൽ. ചാലക്കുടി മലക്കപ്പാറയിൽ നടന്ന സംഭവത്തിൽ, മലക്കപ്പാറ ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കോളനിക്ക് സമീപത്തെ തോട്ടില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച പകലാണ് യുവതി പ്രസവിച്ചത്. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന്, ആശുപത്രിയിലെത്തിയാണ് പോലീസ് വിദ്യാർത്ഥിനിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
Post Your Comments