Latest NewsNewsIndia

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ രാജിവെച്ചു: മുന്‍ കേരള ഡിജിപി അടുത്ത ലഫ്റ്റനന്റ് ഗവര്‍ണറാകുമെന്ന് സൂചന

ഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അനില്‍ ബൈജാള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് റിപ്പോര്‍ട്ട്. ഭരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി തുടർച്ചയായി തര്‍ക്കത്തിലായിരുന്നു ഇദ്ദേഹം. 2016 ഡിസംബറിലാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി അനില്‍ ബൈജാളിനെ നിയമിച്ചത്.

അതേസമയം, മുന്‍ കേരള ഡിജിപി ഡല്‍ഹിയുടെ അടുത്ത ലഫ്റ്റനന്റ് ഗവര്‍ണറായേക്കും എന്ന തരത്തില്‍ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനില്‍ ബൈജാള്‍. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്നാണ് അദ്ദേഹം ചുമതലയേറ്റത്. അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം-യൂണിയന്‍ ടെറിട്ടറി കേഡറില്‍ നിന്നുള്ള 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബൈജല്‍.

ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ അഡീഷണല്‍ ഹോം സെക്രട്ടറി, ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എം ഡി, പ്രസാര്‍ ഭാരതിയുടെ സി ഇ ഒ, ഗോവയിലെ വികസന കമ്മീഷണര്‍, ഡല്‍ഹി സെയില്‍സ് ടാക്‌സ് ആന്‍ഡ് എക്‌സൈസ് കമ്മീഷണര്‍, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗണ്‍സിലര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button