ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞ നജീബ് ജങിന്റെ ഒഴിവിലേക്ക് അനില്‍ ബൈജാല്‍ അധികാരമേറ്റു. ഡല്‍ഹിക്ക് അങ്ങനെ പുതിയ ഗവര്‍ണറെ ലഭിച്ചു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാലാവധി ഒന്നരവര്‍ഷം നിലനില്‍ക്കെയായിരുന്നു നജീബ് ജങിന്റെ രാജി. അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇങ്ങനെയൊരു രാജിയില്‍ കൊണ്ടെത്തിച്ചതെന്നും ആരോപണങ്ങളുണ്ട്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു.
2006ല്‍ നഗരവികസന മന്ത്രാലയത്തില്‍ നിന്ന് സെക്രട്ടറിയായാണ് അനില്‍ ബൈജാല്‍ വിരമിച്ചത്. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വൈസ് ചെയര്‍മാനായിരുന്ന ബൈജാല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബര്‍ റെന്യൂവല്‍ മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments