മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ബൈജലിനെ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നേരത്തേ ആ പദവി വഹിച്ചിരുന്ന നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജി കാരണമാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിയുന്നത്. അഞ്ചു ദിവസങ്ങൾക്കു മുൻപാണ് നജീബ് ജംഗ് ഡൽഹിയുടെ ലെഫ്റ്റനന്റ് ഗവർണർ പദവി രാജി വച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ജംഗിന്റെ രാജി പ്രക്രിയ പൂർത്തിയാകൂ. ശേഷം മാത്രമേ പുതിയ നിയമനം ഉണ്ടാകൂ.
യൂണിയൻ ടെറിറ്ററി കേഡറിൽ 1969 ബാച്ചിലെ ഐ.ഏ.എസ് ഓഫീസറായ ബൈജാൽ, 2004’ൽ യു.പി.എ സർക്കാർ ഭരണത്തിൽ വന്നപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. ശേഷം 2006 വരെ സിവിൽ ഏവിയേഷൻ വിഭാഗം സെക്രട്ടറിയായിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നജീബ് ജംഗിനുണ്ടായ സ്വരചേർച്ചയാണ് അദ്ദേഹം ഗവർണർ പദവിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണം. ഒരു കേന്ദ്ര ഭരണ പ്രദേശം എന്ന നിലയ്ക്ക് നിയമപരമായ ഒരുപാട് പ്രശ്നങ്ങളും, തർക്കങ്ങളും നിലനിൽക്കേ അവയെല്ലാം പരിഹരിച്ച് കൊണ്ട് തുടക്കം കുറിക്കുക എന്നതാണ് അനിൽ ബൈജലിന്റെ പ്രധാന ദൗത്യം
Post Your Comments