തിരുവനന്തപുരം: തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തതെന്തിനെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുന്നണികൾ നേടിയ സീറ്റുനില ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ആരോപണം.
Read Also: ഉറുമ്പുകളുടെ ശല്യത്തിന് പരിഹാരം
‘തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പെടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തു കൊണ്ട് ബി.ജെ.പിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ കയ്യിലാണ് ഈ വോട്ട് കച്ചവടം. ഇതിനെതിരെ പ്രതിഷേധം കോണ്‍ഗ്രസില്‍ ഉയരുമെന്ന് ഉറപ്പ്. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബി.ജെ,പിക്ക് മറിച്ചു?’- മുഹമ്മദ് റിയാസ് ചോദിച്ചു.
Post Your Comments