തൃശൂര്‍: ഉത്തരേന്ത്യയില്‍ നിന്ന് മലപ്പുറം ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. ബിഹാറില്‍ നിന്നും യു.പിയില്‍ നിന്നുമുള്ള 12 കുട്ടികളെയാണ്, മലപ്പുറത്തെ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ തൃശൂര്‍ റെയില്‍വേ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്.
Read Also: ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തം: അറിയിപ്പുമായി കുവൈത്ത്
18 വയസ്സില്‍ താഴെ പ്രായമുള്ള 16 കുട്ടികളാണ് തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. ഗോരഖ്പൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റില്‍ തിങ്കളാഴ്ച മൂന്നുമണിയോടെയാണ് ഇവര്‍ തൃശൂരില്‍ എത്തിയത്. ഇവരില്‍ നാലുപേരെ, രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. 12 പേരെ തൃശൂര്‍ ചൈല്‍ഡ് ലൈനിന് കൈമാറി. കുട്ടിക്കടത്ത്, മതപരമായ വൈകാരിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താവുന്ന കേസ്, ക്രൈംബ്രാഞ്ചിന് കൈമാറിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
Post Your Comments