ഹെൽസിങ്കി: ഫിൻലാൻഡ് അതിർത്തിയിൽ റഷ്യ ന്യൂക്ലിയർ മിസൈലുകൾ വിന്യസിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആണവ പ്രഹരശേഷിയുള്ള ഇസ്‌കന്ദർ മിസൈലുകളാണ് അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്.
മോസ്‌കോയിൽ നിന്നുള്ള ഉത്തരവ് പ്രകാരം 7 മിസൈൽ വിക്ഷേപണ വാഹനങ്ങളാണ് ഫിൻലാൻഡ് അതിർത്തിയിൽ എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ മധ്യദൂര ഇസ്‌കന്ദർ മിസൈലുകൾക്ക് 500 കിലോമീറ്റർ പ്രഹരശേഷിയുണ്ടെന്ന് പ്രതിരോധ ഗവേഷണ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 700 കിലോ വരെ ഭാരമുള്ള പോർമുന ഇതിൽ ഘടിപ്പിക്കാൻ സാധിക്കും.
ഫിൻലാൻഡ്, സ്വീഡൻ എന്നീ രാഷ്ട്രങ്ങൾ നാറ്റോ അംഗത്വം നേടുന്നത് പ്രത്യക്ഷത്തിൽ റഷ്യയ്ക്ക് ഭീഷണിയല്ല. എന്നാൽ, നാറ്റോ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചാൽ തീർച്ചയായും അത് റഷ്യയുടെ പ്രതികരണം ക്ഷണിച്ചുവരുത്തുമെന്ന് പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയിരുന്നു.
Post Your Comments