പത്തനംതിട്ട: തൊഴുത്തില്‍ കെട്ടിയ ആടുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതോടെ വലിയ ആശങ്കയിലാണ് പത്തനംതിട്ട ചിറ്റാർ നിവാസികൾ. പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങി ആടിനെ കൊന്നതാവാമെന്ന സംശമാണ് സംഭവത്തിൽ വനപാലകർ ഉന്നയിക്കുന്നത്.
Also Read:പിഎം കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് അനർഹമായി സഹായം കൈപ്പറ്റിയവർ 30,416 പേർ: നടപടി തുടങ്ങി
പുത്തൻ പുരയ്‌ക്കൽ വിനോദിന്റെ അഞ്ച് ആടുകളെയാണ് തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയും കാലും വേര്‍പ്പെട്ട നിലയിലായിരുന്നു ആടുകൾ. രാവിലെ 10ന് വിനോദ് തീറ്റയും വെള്ളവും നല്‍കി പോയതായിരുന്നു. എന്നാൽ, തിരിച്ചെത്തിയപ്പോഴേക്കും ആടുകൾ ചത്തു കിടക്കുകയായിരുന്നു.
അതേസമയം, പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത ആടുകളുടെ ജഡവുമായി ചിലര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇവരിൽ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments