Latest NewsIndiaNewsBusiness

പുതിയ നീക്കങ്ങളുമായി ബൈജൂസ്

അധ്യാപകനായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകൻ

ബിസിനസ് രംഗത്ത് പുത്തൻ നീക്കങ്ങളുമായി ബൈജൂസ് ലേണിംഗ് ആപ്പ്. അമേരിക്കൻ കമ്പനി ഏറ്റെടുക്കാനുള്ള നീക്കമാണ് ബൈജൂസ് നടത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചെഗ്ഗ് ഇൻകോർപ്പറേറ്റ് അല്ലെങ്കിൽ 2 യു ഇൻകോർപ്പറേറ്റ് ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പാണ് ബൈജൂസ് നടത്തുന്നത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള കമ്പനി, കാലിഫോർണിയ ആസ്ഥാനമാക്കിയുള്ള ചെഗ്ഗ്, ലാൻഹാം ആസ്ഥാനമാക്കിയുള്ള 2 യു എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്. 2 യുവിന്റെ വിപണി മൂല്യം 756 ദശലക്ഷം ഡോളറാണ്. അതേസമയം, 2.2 ബില്യൻ ഡോളറാണ് ചെഗ്ഗിന്റെ വിപണിമൂല്യം.

Also Read: കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​ക​ൻ ത​ള്ളി​യി​ട്ട അ​ച്ഛ​ൻ മ​രി​ച്ചു: മകൻ പൊലീസ് കസ്റ്റഡിയിൽ

2015ലാണ് ഡിജിറ്റൽ പഠനരംഗത്ത് പുതിയ അവസരങ്ങളുമായി ബൈജൂസ് എത്തുന്നത്. അധ്യാപകനായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button