കോട്ടയം: കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്.
സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തുടർന്ന്, മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : ‘ട്രാന്സ്ജെന്ഡേഴ്സിന്റെ മരണങ്ങള് ഒറ്റപ്പെട്ട സംഭവങ്ങളല്ല’: പ്രതികരിച്ച് വി.ടി ബൽറാം
വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദ്ദിക്കുകയും തള്ളി നിലത്തിടുകയുമായിരുന്നുവെന്ന് പരാതിയുണ്ട്. ഇത് കഴിഞ്ഞ ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്.
മാധവന്റെ പോസ്റ്റ്മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു. മൃതദേഹം പൊലീസ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments