Latest NewsKeralaNews

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചു: എം.എം മണി

ദേശീയ തലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു നേതൃത്വം പോലുമില്ല.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എം.എം മണി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചു എന്നാണ് വ്യക്തമായതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നും എം.എം മണി പറഞ്ഞു. ഇന്നലെ, സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ യോഗം അസംബന്ധമാണെന്നും എം.എം മണി ആക്ഷേപിച്ചു.

‘ദേശീയ തലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു നേതൃത്വം പോലുമില്ല. ഇപ്പോള്‍ ചിന്തന്‍ ശിബിര്‍ നടത്തുകയാണ്. പരിതാപകരമാണ് അവസ്ഥ. രാഹുല്‍ ഗാന്ധിയെ കൊണ്ട് വരുന്നു, പൂജ നടത്തുന്നു, പ്രാര്‍ത്ഥിക്കുന്നു, എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്’- എം.എം മണി പറഞ്ഞു.

Read Also: മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

രാഹുല്‍ ഗാന്ധിക്കെതിരെയും എം.എം മണി വിമര്‍ശനമുന്നയിച്ചു. ‘ഇതൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു പങ്ക് വഹിച്ച പാര്‍ട്ടിയല്ലേ. രാഹുല്‍ ഗാന്ധിയെ നേതാവാക്കി അദ്ദേഹം ഇതെല്ലാം ഏല്‍ക്കണം എന്ന മട്ടാണ്. അദ്ദേഹമാണെങ്കില്‍ വടി വെച്ചിടത്ത് കുട വെക്കാത്ത മനുഷ്യനും. ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. കെ.സി വേണുഗോപാലിന് അറിയാമോ എന്ന് എനിക്കറിയില്ല. ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും എന്ത് പറയും? എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്ന് പറയും, എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്ന് പറയും. ഇത് വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല’-എം.എം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button