Latest NewsNewsIndia

കാമുകിയെ കാണാൻ ‘ഒളിച്ചെത്തി’ : കമിതാവിനെ പിടികൂടി നാട്ടുകാർ, കല്യാണം കഴിപ്പിച്ചു

ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു, ഇടയ്ക്കിടെ ഇവരെ കാണാൻ എത്തിയിരുന്നു

ബീഹാര്‍ : കാമുകിയെ കാണാനായി ഒളിച്ചെത്തിയ യുവാവിനെ ഗ്രാമവാസികൾ ‘പിടികൂടി’ കല്യാണം കഴിപ്പിച്ചു. ബീഹാറിലെ നവാദ ഗ്രാമത്തിലാണ് സംഭവം. ഖൻഖൻപുർ ഗ്രാമവാസിയായ കാമുകി ശബാന പർവീണിനെ കാണാനാണ് അയൽ ഗ്രാമത്തിൽനിന്ന് രാജു ഖാൻ എത്തിയത്. ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നു. ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു, ഇടയ്ക്കിടെ ഇവരെ കാണാൻ എത്തിയിരുന്നു. ഈ വരവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.

read also: കെ-റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞവര്‍ കുടുങ്ങും, കെ റെയില്‍ വിരുദ്ധ സമരത്തിനിടെ എടുത്ത കേസുകളുമായി പോലീസ് മുന്നോട്ട്

രാജുവിനെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന ചോദ്യത്തിന് ശബാന അനുകൂല മറുപടി നൽകി. തുടർന്ന്, ഇരുവരെയും വിവാഹം കഴിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button