KeralaLatest NewsNews

കെ-റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞവര്‍ കുടുങ്ങും, കെ റെയില്‍ വിരുദ്ധ സമരത്തിനിടെ എടുത്ത കേസുകളുമായി പോലീസ് മുന്നോട്ട്

കെ- റെയില്‍ കുറ്റികള്‍ പൊതുമുതല്‍, കുറ്റികള്‍ പിഴുതെറിഞ്ഞവര്‍ കുടുങ്ങും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച കെ-റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞവരും നശിപ്പിച്ചവരും കുടുങ്ങും. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടുള്ള കേസുമായി പോലീസ് മുന്നോട്ട് പോകുമെന്ന് സൂചന. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് കുറ്റപത്രവും സമര്‍പ്പിക്കുമെന്നാണ് വിവരം.

Read Also: ‘ലക്ഷ്മണ്‍ പുരി’യാകാനൊരുങ്ങി ‘ലക്നൗ’: പേര് മാറ്റത്തിന്റെ സൂചനയായി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്?

കെ- റെയില്‍ സര്‍വേയും കുറ്റി സ്ഥാപിക്കലും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ്, കെ-റെയില്‍ വിരുദ്ധ സമരത്തിനിടെ എടുത്ത കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, സര്‍ക്കാരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, സര്‍ക്കാര്‍ പറയാതെ ഇതില്‍ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കില്ലെന്നുമാണ് പോലീസ് പറയുന്നത്.

കെ- റെയില്‍ കുറ്റികള്‍ പൊതുമുതല്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഈ സാഹചര്യത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കെ- റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button