രാജ്യത്ത് പണപ്പെരുപ്പം ഉയർന്നതോടെ അവശ്യ വസ്തുക്കളുടെ വില ഉയരുന്നു. മൊത്തവില അടിസ്ഥാനമാക്കി 15.08 ശതമാനമാണ് ഏപ്രിൽ മാസത്തെ പണപ്പെരുപ്പ നിരക്ക്. എന്നാൽ, മാർച്ച് മാസത്തിൽ 14.55 ശതമാനമായിരുന്നു.
അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതര വസ്തുക്കൾ, മിനറൽ ഓയിൽ, രാസവസ്തുക്കൾ എന്നിവയുടെയെല്ലാം വില ഗണ്യമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വർദ്ധനവാണ് ഉയർന്ന പണപ്പെരുപ്പത്തിന് കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 10 ശതമാനത്തിനു മുകളിൽ തന്നെയാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.
Post Your Comments