തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കുട്ടിക്കടത്തെന്ന് സംശയം. ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന 12 കുട്ടികളെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുപോയ കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു.
Read Also: ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന് സുപ്രീംകോടതി
ബിഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ട് വന്ന 10-12 വയസ് വരെയുള്ള കുട്ടികളെ മലപ്പുറത്തെ അല്‍ ഹുദ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഗോരഖ്പൂര്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് ഇവര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവരെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നവരാണെന്നും, റംസാന്‍ അവധിക്ക് നാട്ടില്‍ പോയി തിരികെ വരികയാണെന്നുമാണ് പ്രാഥമിക വിവരം.
ഇവരോടൊപ്പം, യുപിയിലും ബിഹാറിലുമുള്ള ആളുകളും മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതരും ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മലപ്പുറത്ത് ഇറങ്ങേണ്ട കുട്ടികളെ എന്തിനാണ് തൃശൂരിലേക്ക് കൊണ്ടുവന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Post Your Comments