ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. 2025 ഫെബ്രുവരി വരെ ഇദ്ദേഹം പദവിയിൽ തുടരും. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേറ്റത്. 2024–ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും നേതൃത്വം വഹിക്കും. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സി.ഇ.സിയുടെ നിലപാട് പ്രധാനമാകും.
Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
1960 ഫെബ്രുവരി 19 ന് ജനിച്ച കുമാർ, ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 37 വർഷത്തിലേറെ സേവന പരിചയമുണ്ട്. ബിഹാർ/ജാർഖണ്ഡ് കേഡറിൽ നിന്നുള്ള 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. 2020 ഫെബ്രുവരിയിലാണ് ഇദ്ദേഹം ഐ.എ.എസിൽ നിന്ന് വിരമിച്ചത്.
Post Your Comments