Latest NewsKeralaNews

വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

 

 

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോര്‍ജിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. പാലാരിവട്ടം പോലീസാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ജാമ്യം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button