Latest NewsNewsIndia

ബിജെപി ഉന്നം വെയ്ക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിടണം: ഗ്യാൻവാപി മസ്ജിദ് വി‍ഷയത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി

ശ്രീനഗർ: ഗ്യാൻവാപി മസ്ജിദ് വി‍ഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്ത്. രാജ്യത്തെ മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ്, ബിജെപിയെന്നും ഇപ്പോഴവർ ഗ്യാൻവാപി മസ്ജിദാണ് ലക്ഷ്യം വെക്കുന്നതെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.

ബിജെപി ഉന്നം വെയ്ക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിടണമെന്നും അവർ പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മെഹബൂബ മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യം: അറിയിപ്പുമായി സൗദി

അതേസമയം, വാരണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവ്വേ തിങ്കളാഴ്ച അവസാനിച്ചു. മസ്ജിദിനുള്ളിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്ന്, മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടു. മസ്ജിദിനുമേൽ അവകാശം ഉന്നയിക്കുന്ന വിഭാഗത്തി​ന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button