ThiruvananthapuramLatest NewsKeralaNattuvarthaNews

‘പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ച പാലത്തിലും സ്കൂളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്’: കെ സുധാകരന്‍

തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ, ഒടുവിലത്തെ ഉദാഹരണമാണിതെന്ന് സുധാകരന്‍ പറഞ്ഞു. എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണെന്നും അതിനാൽ, നിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്നും സുധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കെ റെയില്‍ പദ്ധതി നടപ്പിലാക്കാനാകില്ല: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളിൽ നിന്നും CPM കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല.

അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയൻ സർക്കാരിൻ്റെ അഴിമതികൾക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിൻ്റെ ഭാവിയ്ക്ക് ശുഭസൂചകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button