കണ്ണൂർ: ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ച മൊയ്തീന്റെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഹോട്ടൽ പൂട്ടിക്കുമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്. കണ്ണൂർ പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം. ഹോട്ടലിലെ ശുചിത്വമില്ലായ്മ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനമേറ്റതോടെയാണ് സംഭവം വിവാദമായത്. ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ശുചിമുറിയിൽ ആയിരുന്നു. ഇത് ചോദ്യം ചെയ്ത കാസർഗോഡ് ബന്തടുക്കയിലെ ഡോക്ടർ സുബ്ബരായയെ ഹോട്ടലുടമയും സംഘവും മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ, ഹോട്ടലുടമയടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ്, ഹോട്ടൽ പൂട്ടിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തിറങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയ്‌ക്കുള്ളിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ട ഡോക്ടർ ഇതിന്റെ ഫോട്ടോയും വീഡിയോയും പകർത്താൻ ശ്രമിച്ചിരുന്നു. ഇത് കണ്ട മൊയ്തീൻ ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Also Read:ഉക്രൈനുമായുള്ള യുദ്ധം പുടിന്റെ ക്യാൻസർ കൂട്ടി: ബ്രിട്ടീഷ് ചാരൻ
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 അംഗ സംഘം ഭക്ഷണം കഴിക്കാനായി മൊയ്തീന്റെ ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയപ്പോഴാണ് വൃത്തിഹീനമായ ടോയ്‌ലെറ്റിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. ഡോക്ടർ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇത് കണ്ട് പ്രകോപിതരായ പ്രതികൾ ഡോക്ടറെ മർദ്ദിക്കുകയും ചീത്തവിളിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഡോക്ടർക്കൊപ്പം വന്നവരെയും ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെ, സംഘം മൊയ്തീൻ കാണാതെ പോലീസിനെ വിളിക്കുകയായിരുന്നു,
Post Your Comments