Latest NewsIndia

കുടകിൽ ബജ്‌റംഗ് ദളിന് ആയുധ പരിശീലനം : തോക്കുമായി പ്രവർത്തകർ

തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു

മൈസൂരു: കുടകിൽ ബജ്‌റംഗ് ദൾ പ്രവർത്തകർക്ക് ആയുധപരിശീലനം നൽകിയത് വിവാദമാകുന്നു. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊന്നംപേട്ടിലെ സായി ശങ്കര സ്‌കൂളിലാണ് പരിശീലനം നടക്കുന്നത്. എട്ടു ദിവസത്തെ ‘ശൗര്യ പ്രശിക്ഷണ വര്‍ഗ’ പരിപാടിയുടെ ഭാഗമായാണ് പരിശീലനം.

വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്. കുടകിലെ ബി.ജെ.പി. എം.എല്‍.എമാരായ എം.പി അപ്പാച്ചു രഞ്ജന്‍, കെ.ജി ഭോപ്പയ്യ, സുജ കുശാലപ്പ എം.എല്‍.സി എന്നിവര്‍ പരിശീലന ക്യാമ്പിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഈ വിഷയത്തിൽ വ്യാപക പ്രതിഷേധമാണ് കർണാടകത്തിൽ ഉയരുന്നത്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് എന്തു നടപടി സ്വീകരിക്കുമെന്ന് ചോദിച്ചുകൊണ്ട് എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്സര്‍ കൊഡ്ലിപേട്ട് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button