തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആരംഭിച്ച സാഹചര്യത്തില്‍, പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വരുന്ന നാല് മാസം ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും മഴക്കാല രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണമെന്നും
വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ശ്രദ്ധയുണ്ടാകണമെന്നും, ഇതില്‍, ഏറ്റവും പ്രധാനം കൊതുകിന്റെ ഉറവിട നശീകരണമണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ‘ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗ നിര്‍ണയവും ചികിത്സയും വഴി രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കും’- മന്ത്രി പറഞ്ഞു.
ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ വാക്കുകള്‍. ‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.
Post Your Comments