
കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ മൂത്രപ്പുരയിൽ കൊണ്ടുപോയി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു ഇയാൾ. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. ആകെ വിരണ്ട നിസാമുദ്ദീൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ, നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസെത്തി കുട്ടിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കുട്ടിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments