KannurKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്

ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും ആണ് പരിക്കേറ്റത്

കണ്ണൂർ: പാനൂരിന് സമീപം കുന്നോത്ത് പീടികയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും ആണ് പരിക്കേറ്റത്.

Read Also : ഉത്തര കൊറിയയിൽ കോവിഡ് പ്രതിസന്ധി രൂക്ഷം: 3 ദിവസത്തിനുള്ളിൽ 8,20,620 രോഗികൾ

ഞായറാഴ്ച ഉച്ചക്ക് 12-ഓടെയാണ് അപകടം. തലശ്ശേരിയിൽ നിന്നു പാനൂരിലേക്ക് വരികയായിരുന്ന സൺ പാലസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ തെങ്ങിൻ തടി ബസിന്‍റെ ചില്ലു തകർത്ത് ഉള്ളിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, യാത്രക്കാർ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button