ErnakulamNattuvarthaLatest NewsKeralaNews

വാ​ഹ​നാ​പ​ക​ടം : ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥിനി മ​രി​ച്ചു

വ​ട​ക​ര താ​ഴെ പാ​ണ്ടി​പ്പ​റമ്പ​ത്ത് പ്ര​കാ​ശ​ന്‍റെ മ​ക​ൾ ടി.​പി. അ​മ​യ പ്ര​കാ​ശ് (20) ആ​ണ് മ​രി​ച്ച​ത്

അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ക​മാ​ലി ജം​ഗ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ല​ടി സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥിനി മ​രി​ച്ചു. മ​റ്റൊ​രു വി​ദ്യാ​ർത്ഥി​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക​ര താ​ഴെ പാ​ണ്ടി​പ്പ​റമ്പ​ത്ത് പ്ര​കാ​ശ​ന്‍റെ മ​ക​ൾ ടി.​പി. അ​മ​യ പ്ര​കാ​ശ് (20) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി ശ്രീ​ഹ​രി​യെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആൻഡ്രു സൈമണ്ട്സിന്റെ വിയോഗം : ഹൃദയം തകർന്ന് ലോകമെമ്പാടുമുള്ള ആരാധകർ

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ലോ​ത്സ​വം ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി അ​ങ്ക​മാ​ലി​യി​ൽ കോ​ള​ജ് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ അ​മ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ മി​നി ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ച്​ വീ​ണ അ​മ​യ ത​ൽ​ക്ഷ​ണം മ​രിക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച അ​മ​യ സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​യ​ന്നൂ​ർ കാ​മ്പ​സി​ലെ ഡി​ഗ്രി അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർത്ഥിനി​യാ​ണ്. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ൻ: ടി.​പി. അ​തു​ൽ (ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി). അ​ങ്ക​മാ​ലി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button