ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം ലുംബിനിയിലെത്തുന്നത്. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ അദ്ദേഹത്തെ സ്വീകരിക്കും.
Read Also: കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്, സ്ഥിതി നിയന്ത്രണവിധേയമാക്കിയത് പോലീസ് : വിവാഹം വേണ്ടെന്ന് വധു
ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമ്മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം നേപ്പാൾ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് നിർവ്വഹിക്കും. സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ ബുദ്ധ ആശ്രമ നിർമ്മാണത്തിന് സഹായം നൽകുന്നത്.
Read Also: വിയറ്റ്‌നാംകാരുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം പാമ്പോ? അറിയാം ചില വിചിത്ര കാര്യങ്ങൾ
Post Your Comments