ErnakulamKeralaLatest NewsNewsIndia

ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും

ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്

കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

മണി പ്ലാന്റ്, മറ്റ് അലങ്കാര ചെടികൾ എന്നിവ വീടിനുള്ളിൽ വളർത്തുന്നത് പൂർണമായും ഒഴിവാക്കണമെന്നും വളർത്തുകയാണെങ്കിൽ തന്നെ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

Also Read: ‘എന്‍റെ ജീവിതം ബി‌.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി  

വരുംദിവസങ്ങളിൽ ജില്ലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം സന്ദർശിക്കും. പരിസരപ്രദേശങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button