ThrissurLatest NewsKeralaNattuvarthaNews

‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങും’: ധനമന്ത്രി

തൃശൂർ: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തമാസം മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്‌ടി വിഹിതമായി സംസ്ഥാനത്തിന് നൽകേണ്ട തുക ജൂൺ 30ന് നിർത്തലാക്കുന്നതോടെ, വർഷം 17,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ഗ്രാന്‍റിൽ തന്നെ 7000 കോടി കുറയുമെന്നും ഇതെല്ലാം​ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ബാലഗോപാൽ, തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം, 2972 ഒഴിവുകൾ: വിശദവിവരങ്ങൾ

‘രാജ്യത്തെ ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളുമെല്ലാം റെക്കോഡ് ലാഭം നേടി മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്തിനുള്ള സഹായം വെട്ടിക്കുറയ്‌ക്കേണ്ട കാര്യമില്ല. അഞ്ച് സംസ്ഥാനങ്ങൾക്കുമാത്രമേ തുക നൽകിയിട്ടുള്ളൂ. കേരളത്തോട് കേന്ദ്രത്തിന് രാഷ്ട്രീയവിരോധം ഉണ്ടോ എന്ന് കണക്കുകൾ പൂർണമായി പരിശോധിക്കാതെ പറയാനാവില്ല. സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്,’ ബാലഗോപാൽ വ്യക്തമാക്കി.

ബിജെപിയുടെ ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ബാലിശമാണെന്നും ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, സ്വയം ചെറുതാകുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.  കെഎൻ ബാലഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button