യുവതികളിൽ ഹൃദയാഘാത നിരക്ക് വർദ്ധിച്ചതായി യേൽ സർവകലാശാല പഠന റിപ്പോർട്ട്. യുവാക്കളെ അപേക്ഷിച്ച് യുവതികളിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് കൂടുതൽ. പ്രധാനമായും ഏഴ് കാരണങ്ങളാണ് യുവതികളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നത്.
ഹൈപ്പർ ടെൻഷൻ, പുകവലി, പ്രമേഹം, വിഷാദം, ഹൃദ്രോഗം, കുറഞ്ഞ കുടുംബ വരുമാനം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് ഗവേഷണ റിപ്പോർട്ടിൽ പ്രസ്താവിക്കുന്ന പ്രധാന കാരണങ്ങൾ.
Also Read: പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ
പ്രമേഹവും വിഷാദവുമാണ് സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാന കാരണങ്ങൾ. എന്നാൽ, പുകവലിയും ഹൃദ്രോഗവുമാണ് പുരുഷന്മാരിൽ ഹൃദയാഘാതത്തിന് കാരണമാകുന്നത്. യുവതികളിൽ ഹൃദയാഘാത സാധ്യതകളെപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷണ റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.
Post Your Comments