കരുനാഗപ്പള്ളി : നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (ഫൈസൽ ഖാൻ-26) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റു ചെയ്തത്.
കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിൽ നാലു വധശ്രമ കേസുകളിലും രണ്ടു കവർച്ചാ കേസുകളിലും ഉൾപ്പെടെ ഏഴു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തഴവ കൊറ്റംപ്പളളിയ്ക്ക് സമീപം അജയഘോഷ് എന്നയാളെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മണപ്പളളി ജംഗ്ഷനിൽ കാറിൽ സഞ്ചരിച്ച സന്ദീപ് എന്നയാളെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
Read Also : ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
ഇടക്കുളങ്ങരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ജില്ലാ കളക്ടർ അഫ്സാന പർവീണിന് റിപ്പോർട്ട് നൽകിയത്. തുടർന്ന്, പൊതുജനസുരക്ഷയ്ക്കുവേണ്ടി ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കാപ്പാ ജില്ലാ നോഡൽ ഓഫീസർ കൂടിയായ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ അശോക കുമാർ, കരുനാഗപ്പളളി എസിപി വിഎസ് പ്രദീപ്കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം കരുനാഗപ്പളളി ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രോബേഷൻ എസ്ഐ ജിമ്മി ജോസ്, എസ്ഐ സന്തോഷ്, എഎസ്ഐ മാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments