IdukkiLatest NewsKeralaNattuvarthaNews

ധനുഷ്ക്കോടി ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്

കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പുട്ടും കടലയും

അപകടത്തിൽ ബന്ധുക്കളും അയല്‍വാസികളുമടക്കം നാല് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. ഇടുക്കി പാറത്തോട് സ്വദേശികളായ വിജയൻ, ശാന്തകുമാരി, മാധവൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button