റാഞ്ചി: കല്യാണപ്പന്തലില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. താലി കെട്ടുന്നതിനു തൊട്ട് മുൻപ് അഞ്ചു ലക്ഷം രൂപ ഇനിയും സ്ത്രീധനമായി വേണമെന്ന് വരന്റെ വീട്ടുകാർ പറഞ്ഞതാണ് സംഘർഷത്തിനു കാരണം. ഇതിനു പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതിയുടെ വീട്ടുകാര്‍.
ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് സംഭവം. വിവാഹദിവസം അഞ്ച് ലക്ഷം രൂപയും സ്വര്‍ണവും വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു സാധിക്കുന്ന ധനസ്ഥിതി തനിക്കില്ലെന്ന് വധുവിന്റെ പിതാവ് അറിയിച്ചെങ്കിലും പണം നല്‍കിയാലേ വിവാഹം നടക്കൂവെന്ന നിലപാടിലായിരുന്നു വരനും ബന്ധുക്കളും. തുടര്‍ന്ന് വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
read also: മിന്നല്‍ പ്രളയത്തിൽ കുടുങ്ങിയ 1500 പേരെ എയര്‍ ലിഫ്റ്റ് ചെയ്ത് വ്യോമസേന
നേരത്തേതന്നെ, സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ വരന് പെൺവീട്ടുകാർ നല്‍കിയിരുന്നു. വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വര്‍ണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വര്‍ണ ചെയിനും തുടങ്ങിയവ നല്‍കിയെന്ന് വധുവിന്റെ അമ്മ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കസേരയും മറ്റുമെടുത്ത് പരസ്പരം അടിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ വിവാഹവേദിയിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Post Your Comments